ദേശീയം

ഇലക്ട്രിക് ട്രെയിനിനു മുകളില്‍ കയറി പ്രതിഷേധം, പിഎംകെ പ്രവര്‍ത്തകന്‍ ജീവനോടെ കത്തി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാവേരി വിഷയത്തില്‍ പ്രതിഷേധിക്കാനായി ഇലക്ട്രിക് ട്രെയിനിനു മുകളില്‍ കയറിയ പിഎംകെ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. ടിണ്ടിവനത്ത് പിഎംകെ സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരത്തിനിടയ്ക്കാണ് സംഭവം. രഞ്ജിത്ത് എന്നയാളാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

തടഞ്ഞുനിര്‍ത്തിയ ട്രെയിനു മുകളിലൂടെ രഞ്ജിത്തും മറ്റൊരാളും മുദ്രാവാക്യം വിളിച്ചു നടക്കുകയായിരുന്നു. തൊട്ടു മുകളിലൂടെ ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈന്‍ ഉള്ളതു കണക്കാക്കാതെയായിരുന്നു പ്രതിഷേധം. കൈ ലൈനില്‍ തൊട്ടയുടനെ രഞ്ജിത് ജീവനോടെ കത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഷോക്കേറ്റ പിഎംകെ പ്രവര്‍ത്തകന്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രഞ്ജിത് പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ അതീവ ഗുരുതര നിലയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''