ദേശീയം

കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ബിജെപിയുമായി അടുത്ത ബന്ധം;മതിയായ തെളിവുണ്ടെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റക്കയെ ചൊലല്ലിയുള്ള കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് അവസാനിക്കുന്നില്ല. കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട് എന്നതിനുള്ള മതിയായ തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ്. ബിജെപിയും കേംബ്രിഡ്ജ് അനലിറ്റിക്കയുമായി വ്യക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞു. തങ്ങളുടെ പങ്ക് പുറത്തുവരാതിരിക്കാന്‍ ബിജെപി കണ്ണടച്ചിരുട്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നേരത്തെ, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടിയെന്ന് ബിജെപി ആരോപിച്ചിരുന്നു. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഈ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്  കേംബ്രിഡ്്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്നും രവിശങ്കര്‍ ആരോപിച്ചിരുന്നു. 

നേരത്തെ കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വഴി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് കോണ്‍ഗ്രസിന് വേണ്ടിയാണെന്ന് മുന്‍ ജീവനക്കാരാന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത