ദേശീയം

കത്വ ബലാത്സംഗം: പ്രതികളെ പിന്തുണച്ച രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളെ പിന്തുണച്ച രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. വാണിജ്യമന്ത്രിയും വനംമന്ത്രിയുമാണ് രാജിവെച്ചത്. 

പ്രതികളെ പിടികൂടിയതില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പ്രകടനം നടത്തിയതിനെതിരെ രാജ്യ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപി മന്ത്രിമാരുടെ പ്രവൃത്തിയില്‍ കശ്മീരില്‍ ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപിയിലും പ്രതിഷേധം പുകഞ്ഞിരുന്നു. ബിജെപിയുമായുളള സഖ്യം ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും പിഡിപി ഗൗരവമായി ചിന്തിക്കുന്നതായുളള റിപ്പോര്‍്ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒരു കുറ്റവാളിയെയും സംരക്ഷിക്കുകയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ നിലപാടും പുറത്തുവന്നു.ഇതിന്റെ തുടര്‍ച്ചയായാണ് രാജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ