ദേശീയം

മോദിക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിച്ചുപാടിയ തമിഴ് ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി നദീജലവിനിയോഗ ബോര്‍ഡ് സ്ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോവന്റ പാട്ട്.

വെള്ളിയാഴ്ച വീട്ടിലെത്തിയാണ് ട്രിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോവന്റെ അറസ്റ്റ് ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞത് ബഹളത്തിനിടയാക്കി. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നായിരുന്നു കോവനും കുടുംബവും സുഹൃത്തുക്കളും പൊലീസിനോട് ചോദിച്ചത്.

കോവനെതിരെ ഏപ്രില്‍ 11ന് ബിജെപിയുടെ യുവനേതാവ് ഗൗതം പൊലിസില്‍ പരാതി നല്‍കിയിരുന്നു. കാവേരി നദജലതര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടെന്നായിരുന്നു യുവനേതാവിന്റെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍