ദേശീയം

ലൈം​ഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തില്ല ; ദളിത് യുവതി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മു​സാ​ഫ​ർ​ന​ഗ​ർ: ലൈം​ഗിക പീഡന പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിൽ മനംനൊന്ത് ദളിത് യുവതി ആത്മഹത്യ ചെയ്തു. യോ​ഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലാണ് രാജ്യത്തിന് അപമാനമായി മറ്റൊരു ലൈം​ഗിക പീഡനക്കേസ് കൂടി പുറത്തുവന്നത്.   മു​സാ​ഫ​ർ​ന​ഗ​റി​ലെ റാ​യ്പു​രി​ലാ​യി​രു​ന്നു സം​ഭ​വം. 

ചു​ടു​ക​ട്ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ദളിത് യു​വ​തി​യെ ര​ണ്ടു പേ​രാ​ണ് അ​പ​മാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി യു​വ​തി​യും ഭ​ർ​ത്താ​വും ഫു​ഗാ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യ യു​വ​തി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​സ്ഐ സു​ഭാ​ഷ് ച​ന്ദ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ രണ്ടുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ