ദേശീയം

വരൂ...വെറുപ്പിന്റെ രാഷ്ട്രീയത്തെ തുടച്ചു നീക്കാം;  ബിജെപിക്കെതിരെ ആഹ്വാനവുമായി കനയ്യ കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കത്തുവയില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കാന്‍ വേണ്ടി ദേശീയപതാകയേന്തി പ്രകടനം നടത്തിയ ബിജെപിക്കെതിരെ ആഹ്വാനവുമായി എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരയേും അവരെ ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും ഒരുപോലെ എതിര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഭാരതീയരായ നമ്മള്‍, ഒരിക്കലും ഭാരതത്തിലെ ഒരു പെണ്‍കുട്ടിയുടേയും പീഡകരെ സംരകഷിക്കുകയോ, അപരാധികളെ ത്രിവര്‍ണ പതാകയുടെ മറവില്‍  സംരക്ഷിക്കാന്‍ അനുവദിച്ചു കൂടാ...വരൂ... വെറുപ്പിന്റെ രാഷ്ട്രീയത്തെ തുടച്ചു നീക്കാം പെണ്‍ കുട്ടികള്‍ക്ക് വേണ്ടി യുള്ള നീതിക്കായി പോരാടാം...,അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

കശ്മീരിലെ കത്തുവയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പണ്‍കുട്ടിയുടെ ഘാതകരെ സംരക്ഷിക്കാന്‍ വേണ്ടി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിക്കുകയും പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകളാണ് വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്