ദേശീയം

ഇതെന്താ സാമ്പത്തിക അടിയന്തരാവസ്ഥയോ?; നോട്ട് ക്ഷാമത്തില്‍ മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നോട്ട് ക്ഷാമം നോട്ട് നിരോധന കാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണോയെന്നും മമത ട്വിറ്ററില്‍ കുറിച്ചു. 


മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നോട്ടുക്ഷാമം രൂക്ഷമാണ്. ഇവിടെ മിക്ക എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. തുറന്നുപ്രവര്‍ത്തിക്കുന്ന എടിഎമ്മുകളിലാകട്ടെ നീണ്ട നിരയാണ് കാണാനാകുന്നത്.

പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്ന് 500 ന്റെ അടക്കമുള്ള വലിയ തുകകള്‍ മാത്രമാണ് ഉള്ളതെന്നും ആക്ഷേപമുണ്ട്. നോട്ടുക്ഷാമം രൂക്ഷമായതോടെ എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന തുക ചില്ലറയാക്കാനും കഴിയാക്ക സ്ഥിതിയാണെന്ന് ആളുകള്‍ പരാതിപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ