ദേശീയം

മഹാഭാരതകാലത്തും ഇന്റര്‍നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു; പുതിയ കണ്ടുപിടുത്തവുമായി ത്രിപുര മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന് പിന്നാലെ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരാതന കാലത്തോട് ഉപമിച്ച് പുതിയ കണ്ടുപിടുത്തവുമായി ത്രിപുര മുഖ്യമന്ത്രി. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നാണ് ബിപ്ലവ് കുമാര്‍ ദേബിന്റെ കണ്ടുപിടുത്തം. ഇന്ത്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മഹാഭാരത യുദ്ധത്തില്‍ കണ്ണുകാണാന്‍ കഴിയാത്ത ധൃതരാഷ്ട്രര്‍ക്ക് യുദ്ധം വിവരിച്ചുകൊടുക്കാന്‍ സഞ്ജയന് സാധിച്ചത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉള്ളതുകൊണ്ടാണ്. ആ കാലത്ത് സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്ന് ഒരു പൊതുപരിപാടിയില്‍ ബിപ്ലവ് ദേബ് പറഞ്ഞു. 


സാധാരണക്കാരന് വാട്‌സ്ആപ്പും ട്വിറ്ററും ഫെയ്‌സ്ബുക്കും സുപരിചിതമാക്കിയത് നരേന്ദ്ര മോദിയാണെന്നും ബിപ്ലവ് ദേവ് പറഞ്ഞു. 25 വര്‍ഷം നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ അധികാരത്തിലെത്തിയ ബിജെപി പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയത് വലിയ വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍