ദേശീയം

സല്‍മാന്‍ ഖാന് വിദേശയാത്രക്ക് ജോധ്പൂര്‍ കോടതിയുടെ അനുമതി 

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വിദേശയാത്രക്ക് അനുമതി ലഭിച്ചു. നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് ജോധ്പൂര്‍ കോടതി നല്‍കിയിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലായിരുന്നു സല്‍മാന്‍ഖാന്‍. 

തന്റെ ഏറ്റവും പുതിയ ചിത്രമായ ഭരതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടന്റെ വിദേശ യാത്ര. നേപ്പാള്‍, അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുവാനുള്ള അനുമതിയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്.

ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ 5ന് ആയിരുന്നു സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ചത്. അതിനുശേഷം 7ന് സല്‍മാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. 50,000നായിരം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് നടന് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ വിദേശ യാത്രയ്ക്ക് കോടതിയില്‍ നിന്നും പ്രത്യേക അനുമതി നേടണമെന്ന നിര്‍ദ്ദേശവും ജാമ്യം നല്‍കിയ സമയത്ത് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് സല്‍മാന്‍ ഖാന്‍ കോടതിയെ സമീപിച്ചത്. 

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണാ നടപടികള്‍ മാര്‍ച്ച് 28ന് പൂര്‍ത്തിയായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്.  

1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു