ദേശീയം

ഇംപീച്ച്‌മെന്റ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യം ; സുപ്രീംകോടതി അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്ന വാര്‍ത്ത പൊതു മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി സുപ്രീംകോടതി. ജസ്റ്റിസ് എ കെ സ്രിക്രി അധ്യക്ഷനായ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇംപീച്ച്‌മെന്റ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം. മാധ്യമങ്ങളെ തടയുന്നത് സംബന്ധിച്ച് കോടതി അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കേസ് മെയ് ഒമ്പതിന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കള്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയായിരുന്നു കോടതിയുടെ പരാമര്‍ശം. നേരത്തെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നെങ്കിലും, ചെറുപാര്‍ട്ടികള്‍ പിന്മാറിയതോടെ നിലച്ചു. എന്നാല്‍ ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതിയുടെ ഇന്നലത്തെ വിധിയോടെ ഇംപീച്ച്‌മെന്റ് നീക്കത്തിന് വീണ്ടും ജീവന്‍ വെക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ