ദേശീയം

ഇംഗ്ലീഷിലോ കന്നഡയിലോ പറയണം, ഹിന്ദി മനസിലാവില്ല; ബിജെപി നേതാവിനെ കുരുക്കി കയ്യടി നേടി സിദ്ധാരമയ്യ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കന്നഡയിലോ ഇംഗ്ലീഷിലോ പറയണം, ഹിന്ദി മനസിലാവില്ല. തെരഞ്ഞെടുപ്പ് ചൂട് കനക്കുന്ന കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ പരിഹാസത്തിന് നേര്‍ക്ക് തിരിച്ചടിച്ചായിരുന്നു മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ വാക്കുകള്‍. ഹിന്ദി ഞങ്ങള്‍ക്ക് മനസിലാവില്ല!

കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് മുരളീധര്‍ റാവുവിനായിരുന്നു സിദ്ധാരമയ്യയുടെ മറുപടി. മൈസൂരിലെ ചാമുണ്ഡേശ്വരി സീറ്റില്‍ ജയിക്കില്ലെന്ന പേടിയുണ്ടോ എന്നായിരുന്നു സിദ്ധാരാമയ്യയ്ക്ക് നേരെയുള്ള റാവുവിന്റെ ചോദ്യം. ചാമുണ്ഡേശ്വരി സീറ്റില്‍ വിജയിക്കില്ല എന്നത് കൊണ്ട് രണ്ടാമതൊരു സീറ്റ് കൂടി തിരഞ്ഞ് പോവുകയാണോ എന്നും, നിങ്ങളുടെ രണ്ട് സീറ്റ് മാത്രമല്ല, മുഴുവന്‍ കര്‍ണാടകയും കോണ്‍ഗ്രസ് മുക്തമാവാന്‍ പോവുകയാണെന്നുമായിരുന്നു ഹിന്ദിയില്‍ ബിജെപി നേതാവിന്റെ ട്വീറ്റ്. 

ഇതിന് മറുപടിയായിട്ടായിരുന്നു, ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്യു. ഹിന്ദി മനസിലാവില്ലെന്ന സിദ്ധാരാമയ്യയുടെ ട്വീറ്റ്. സിദ്ധാരാമയയ്യുടെ മറുപടിക്ക് പിന്നാലെ ഹിന്ദി പറഞ്ഞ ബിജെപി നേതാവിനെ കന്നഡ പടിപ്പിക്കുകയാണ് കര്‍ണാടകക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍