ദേശീയം

ബാലപീഢകർക്ക് വധശിക്ഷ :  ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അം​ഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അം​ഗീകാരം. കേന്ദ്രസർക്കാർ ഇന്നലെ പുറപ്പെടുവിച്ച ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകർക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തിലായി. 

പിഞ്ചുകുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് കേന്ദ്രസർക്കാർ എടുത്ത തീരുമാനം ചരിത്രപരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു. ഈ സുപ്രധാന നിയമത്തെ രാജ്യം ഏകകണ്ഠമായി അം​ഗീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അടുത്തിടെ കത്തുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കൊന്നത് രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ബാലപീഡകര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് മുഖ്യമായി ഉയര്‍ന്നത്. 12 വയസില്‍ താഴെ പ്രായമുളള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് വിവിധ നിയമവൃത്തങ്ങളും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ കേസുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് അതിവേഗ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും ഓര്‍ഡിനന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി