ദേശീയം

രാജ്യത്താദ്യമായി വിമാനത്താവളത്തിലെ അഗ്‌നിശമനാസേനയിലേയ്ക്ക് ഒരു വനിതാസേനാംഗം 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: അങ്ങനെ പുരുഷന്മാര്‍ കൈയടക്കിയിരുന്ന മറ്റൊരു തൊഴില്‍ മേഖലയിലേക്കുകൂടി സ്ത്രീ സാനിധ്യം എത്തികഴിഞ്ഞു. ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അഗ്‌നിശമനാസേനയിലേയ്ക്ക് ആദ്യ വനിതാംഗത്തെ നിയമിച്ചതോടെ പുരുഷകുത്തകയായിരുന്ന ഇന്ത്യന്‍ വ്യോമയാനരംഗത്തെ അവസാന കോട്ടയിലേക്കും സ്ത്രീകള്‍ കടന്നുകഴിഞ്ഞു. കോല്‍കത്ത സ്വദേശി ടാനിയ സന്‍യാള്‍ ആണ് ഈ തൊഴില്‍രംഗത്തേക് നിയമിതയാകുന്ന ആദ്യ വനിത. 

പരിശീലനം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം ടാനിയ ജോലി ഏറ്റെടുക്കും. പുരുഷന്‍മാര്‍ക്ക് മാത്രമുള്ള തൊഴില്‍ എന്ന് കല്‍പിക്കപ്പെട്ടിരുന്ന ഈ രംഗത്തേക്ക് ഇതുവരെ എഎഐ സ്ത്രീ ജീവനക്കാരെ പരിഗണിച്ചിരുന്നില്ല. പുതിയ എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അഗ്നിശമനസേനാവിഭാഗത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ ക്ഷാമം നേരിടുന്നുണ്ടെന്നും അതിനാലാണ് സ്ത്രീകളെ ഈ മേഖലയിലേക്ക് നിയമിക്കാം എന്ന തീരമാനത്തിലേക്ക് എത്തിയതെന്നും എഎഐ ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹപാത്ര പറഞ്ഞു. ശാരീരിക മാനദണ്ഡങ്ങള്‍ കണിക്കിലെടുത്തായിരിക്കും സ്ത്രീകളുടെയും നിയമനമെന്നും ഇനിയും സ്ത്രീകള്‍ ഈ മേഖലയിലേക്ക് നിയമിതരാകുമെന്നും അദ്ദേഹം പറഞ്ഞു. 

അഗ്നിശമനസേനാവിഭാഗത്തില്‍ നിയമിതരാക്കാന്‍ പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 50കിലോ ഭാരവും 1.6മീറ്റര്‍ ഉയരവുമാണ് മാനദണ്ഡം. സ്ത്രീകള്‍ക്ക് ഭാരം 40കിലോയായി കുറച്ചിട്ടുണ്ട്. ഉയരത്തിലും ഇത്തരത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

കോല്‍കത്ത, പാറ്റ്‌ന, ബിവനേശ്വര്‍, റായ്പൂര്‍, ഗായാ, റാഞ്ചി എന്നീ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ കിഴക്കന്‍ മേഖലയിലെ എയര്‍പോര്‍ട്ടുകളിലേക്കാണ് ടാനിയയെ നിയമിച്ചിരിക്കുന്നത്. തനിക്കെപ്പോഴും വെല്ലുവിളിയുള്ള പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ താത്പര്യമാണെന്നും ഈ നിയമനത്തില്‍ വളരെയധികം അഭിമാനമുണ്ടെന്നും ഇത് തനിക്കൊരു അംഗീകാരമാണെന്നും ടാനിയ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്