ദേശീയം

ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണം; മധ്യപ്രദേശ് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പോണ്‍ സൈറ്റുകളാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്. അതിനാല്‍ പോണ്‍ ചിത്രങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പോണ്‍ ചിത്രങ്ങളാണ്. അതിനാല്‍ മധ്യപ്രദേശില്‍ പോണിന് നിരോധനം കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണത്തെ ബിജെപിയ്ക്ക് എതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 2012 ല്‍ കര്‍ണാടക അസംബ്ലിയില്‍ ഇരുന്ന് മൂന്ന് ബിജെപി എംഎല്‍എമാര്‍ പോണ്‍ വീഡിയോ കണ്ടത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ 2013 ലും അവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും അവര്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കളിയാക്കിക്കൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി