ദേശീയം

ഗോരഖ്പൂര്‍ ശിശുമരണക്കേസ്: ഡോ. കഫീല്‍ഖാന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കേളേജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ഖാന് ജാമ്യം. എട്ടുമാസമായി ജയിലില്‍ കഴിയുന്ന ശിശുരോഗ വിദഗ്ദനായ കഫീല്‍ഖാന് അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കൂട്ടത്തോടെ മരിച്ചത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഓക്‌സിജന്‍ വിതരണം മുടങ്ങിയതാണ് മരണകാരണമെന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ സിലിണ്ടര്‍ ഡോ. കഫീല്‍ഖാന്‍ തൊട്ടടുത്ത തന്റെ ആശുപത്രിയിലേക്ക് മാറ്റിയതാണെന്ന് അന്വേഷണത്തില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറെ സംഭവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍