ദേശീയം

കോണ്‍ഗ്രസിന്റെത് ലോലിപോപ്പ് രാഷ്ട്രീയം; വികസനമാണ് ബിജെപിയുടെ മുഖ്യ അജണ്ടയെന്ന് നരേന്ദ്രമോദി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമുദായ സംഘടനകള്‍ക്ക് ലോലിപോപ്പ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്യും. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്ത സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് മോദിയുടെ വിമര്‍ശനം. ബിജെപിയുടെ രീതി മറിച്ചാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വികസനം മാത്രമാണ് ബിജെപിയുടെ മുഖ്യ അജണ്ട. വികസനരാഷ്ട്രീയത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥികളോടും പ്രവര്‍ത്തകരോടും വീഡിയോ കോണ്‍ഫറന്‍സിങിലുടെ സംവദിക്കുകയായിരുന്നു മോദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു