ദേശീയം

സ്വന്തം മണ്ഡലത്തില്‍ പോലും തോറ്റുപോയ ആദിത്യനാഥ് ഇവിടെവന്ന് എന്ത് ചെയ്യാനാണ്?; ബിജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവരുന്ന ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദിത്യനാഥിനെ കര്‍ണാടകയില്‍ കൊണ്ടുവരുന്നെങ്കില്‍ അത് ബിജെപിയുടെ മൈനസ് പൊയിന്റാണ് എന്ന് അദ്ദേഹം പറഞ്ഞു. 

എന്താണ് ആദിത്യനാഥ് യുപിയില്‍ ചെയ്തത്? ഒരുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം പൂര്‍ണമായും പരാജയപ്പെട്ടു.ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ പോലും ബിജെപി പരാജയപ്പെട്ടു. എന്തിനാണ് ആദിത്യനാഥ് ഇവിടെ വരുന്നത്? എന്ത് ചെയ്യാനാണ്? അദ്ദേഹം ചോദിച്ചു. 

ആദിത്യനാഥിനെ മോദിക്കൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായി രംഗത്തിറക്കാനായിരുന്നു ബിജെപിയുടെ നീക്കം. ഇതിനെ വിമര്‍ശിച്ചാണ് സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്. ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടന്ന ഗൊരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ