ദേശീയം

യെദ്യൂരപ്പയുടെ കാലം കഴിഞ്ഞു,ഇനി വീട്ടില്‍ പോയിരിക്കൂ: വിമര്‍ശനവുമായി പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: യെദ്യൂരപ്പയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം വീട്ടില്‍പോയിരിക്കണമെന്നും പ്രകാശ് രാജ്. ലിംഗായത്ത് വോട്ടിനു മാത്രം ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നേതാവാണ് യെദ്യൂരപ്പ. സിദ്ധരാമയ്യ കോണ്‍ഗ്രസുകാരനല്ല. സോഷ്യലിസ്റ്റാണ്. ആദ്യത്തെ മൂന്നു വര്‍ഷം അലസനായിരുന്ന സിദ്ധരാമയ്യ അവസാന രണ്ടു വര്‍ഷം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം കാണാനില്ലെന്നും പ്രകാശ് രാജ് ചൂണ്ടികാട്ടി.

'പ്രകാശ് രാജിന് രാഷ്ട്രീയമില്ല'. ഏതു പാര്‍ട്ടി വന്നാലും പ്രതിപക്ഷത്തായിരിക്കും തന്റെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും അംബേദ്കറും അബ്ദുല്‍കലാമും ഏതു തെരഞ്ഞടുപ്പില്‍ എത്ര വോട്ടിനു ജയിച്ചിട്ടാണ് ജനമനസ്സില്‍ എത്തിയതെന്നും അദ്ദേഹം ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം