ദേശീയം

കളിക്കുന്നതിനിടയില്‍ തിളച്ച പഞ്ചസാര ലായനിയില്‍ വീണു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

നാസിക്; മഹാരാഷ്ട്രയിലെ നാസിക്കില്‍ തിളച്ച പഞ്ചസാര ലായനിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. ഗുലാബ് ജാമുനുണ്ടാക്കാനായി തയാറാക്കി വെച്ചിരുന്ന പഞ്ചസാര ലായനിലേക്ക് കളിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സ്വര പ്രവിന്‍ ഷിരോഡെ എന്ന കുട്ടിയാണ് ദാരുണമായി മരിച്ചത്. കുട്ടിയുടെ കുടുംബത്തിന് കാറ്ററിംഗ് ബിസിനസാണ്. കഴിഞ്ഞ ദിവസം ലഭിച്ച ഓര്‍ഡറിന് അനുസരിച്ച് ഗുലാബ് ജാമുന്‍ നിര്‍മിക്കാന്‍ വലിയ അലൂമിനിയം പാത്രത്തില്‍ പഞ്ചസാര ലായനി തയാറാക്കുകയായിരുന്നു. സ്വര ആ സമയത്ത് കളിക്കുകയായിരുന്നു. അബദ്ധത്തില്‍ കുട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ചില ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ