ദേശീയം

കാമുകിയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാനായി 90,000 രൂപാ വിലയുളള റാഡോ വാച്ച് മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയ്ക്കായി യുവാവ് മോഷ്ടിച്ചത് തൊണ്ണൂറായിരം രൂപ വിലയുള്ള റാഡോ വാച്ച്. സംഭവത്തിന് പിന്നാലെ ഇരുപത്തിരണ്ടുകാരനായ ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍. 

ഓണ്‍ലൈന്‍ വഴിയാണ് യുവാവ് റാഡോ വാച്ച് ബുക്ക് ചെയ്തത്. തൊണ്ണൂറായിരം രൂപ വിലയുളള വാച്ചിന് അറുപത്തിയേഴായിരം രൂപ ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു. ബുക്ക് ചെയ്തതിനനുസരിച്ച് എക്‌സിക്യുട്ടീവ് വാച്ച് എത്തിച്ചുനല്‍കുകയായിരുന്നു. മോട്ടാര്‍ ബൈക്കിലെത്തിയ യുവാവ് എക്‌സിക്യൂട്ടിവിന്റെ കൈയില്‍ നിന്ന് വാച്ച് തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയ്ക്ക് അപ്രതീക്ഷിതമായ സമ്മാനം നല്‍കാനായിരുന്നു മോഷണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി