ദേശീയം

തിരക്കുളള ട്രെയിനിൽ പരിഭ്രാന്തി പരത്തി പാമ്പ്; പിന്നീട് സംഭവിച്ചത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിഭ്രാന്തി പരത്തി ലോക്കല്‍ ട്രെയിനില്‍ പച്ചിലപ്പാമ്പ്. വ്യാഴാഴ്ച രാവിലെയാണ് മുംബൈയിലെ സബർബൻ ലോക്കൽ ട്രെയിനിലെ സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റിൽ പച്ചിലപ്പാമ്പിനെ കണ്ടത്. ട്രെയിനില്‍ യാത്രക്കാര്‍ പിടിച്ചു നില്‍ക്കുന്ന കമ്പിയിൽ ഇഴഞ്ഞുനീങ്ങുന്ന നിലയിലായിരുന്നു പാമ്പ്. 

താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാര്‍ ഭയന്ന് പുറകോട്ട് മാറാന്‍ ശ്രമിച്ചത് തിക്കിനും തിരക്കിനുമിടയാക്കി. ഒടുവില്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ചെയിന്‍ വലിച്ചു ട്രെയിന്‍ നിര്‍ത്തി. ട്രെയിന്‍ നിര്‍ത്തിയതോടെ യാത്രക്കാരില്‍ ചിലര്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും റെയില്‍വേ ഉദ്യോഗസ്ഥരെത്തി പാമ്പിനെ നീക്കം ചെയ്തു. 

ഇത് യാത്രക്കാരില്‍ ആരോ തന്നെ ഒപ്പിച്ച പണിയാണെന്നാണ് റെയില്‍വേ പോലീസിന്റെ സംശയം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു