ദേശീയം

കേരളത്തില്‍ എയിംസ് സ്ഥാപിക്കില്ലെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം. ആരോഗ്യമന്ത്രി ജെപി നഡ്ഡയാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരു നിര്‍ദേശമോ ഉറപ്പോ നല്‍കിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. 

ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എയിംസിന്റെ കാര്യത്തില്‍ ഇതുവരെ കേന്ദ്രം സ്വീകരിച്ചിരുന്നതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി സ്വീകരിച്ചിരിക്കുന്നത്. 

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന കേന്ദ്രം ഉറപ്പുനല്‍കിയെന്ന് മന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജൂണില്‍ ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിലാണ് എയിംസിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചിരുന്നത്. എയിംസ് സ്ഥാപിക്കുന്നതിനായി കിനാലൂരില്‍ ഇരുനൂറേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ശൈലജ നഡ്ഡയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മോദിസര്‍ക്കാരിന്റെ കാലാവധി തീരും മുമ്പേ എയിംസ് അനുവദിക്കുമെന്ന് നഡ്ഡ ഉറപ്പു നല്‍കിയിരുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന് എയിംസ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത