ദേശീയം

ഭര്‍ത്താവിന്റെ ലിംഗം മുറിച്ചുമാറ്റി ഭാര്യ കാമുകനൊപ്പം രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ഭാര്യ കാമുകനൊപ്പം ഓടിരക്ഷപ്പെട്ടു. ചെന്നൈയിലെ വെല്ലൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. 45 കാരിയായ ജയന്തിക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 

കര്‍ഷകനായ ഭര്‍ത്താവിനൊപ്പം നാടകം കാണാന്‍ തിങ്കളാഴ്ചയാണ് ജയന്തി പുറത്തുപോയത്. വഴിയില്‍ കാമുകനെ കണ്ടതോടെ ജയന്തി ഇയാളുടെ അടുത്തേക്ക് പോയി. ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും ഭാര്യയെ കാണാതായതോടെ തിരഞ്ഞെത്തിയ ഭര്‍ത്താവ് കണ്ടത് കാമുകനൊപ്പം നില്‍ക്കുന്നതാണ്. തുടര്‍ന്ന് ഭര്‍ത്താവും കാമുകനും തമ്മില്‍ കൈയാങ്കളിയായി. ഈ സമയം ഭര്‍ത്താവ് ധരിച്ചിരുന്ന ഉടുമുണ്ട് താഴെ വീണു. ഉടന്‍ ഇയാളുടെ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മുറിച്ചു കളഞ്ഞുകൊണ്ട് ഇവര്‍ കാമുകനൊപ്പം ഓടിപ്പോവുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 

രക്തത്തില്‍ കുളിച്ചുകിടന്ന ഭര്‍ത്താവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭര്‍ത്താവ് സുഖം പ്രാപിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍