ദേശീയം

ഭ്രഷ്ട് കല്‍പ്പിച്ച് നാട്ടുകാര്‍ മാറിന്നു: വൃദ്ധയുടെ മൃതദേഹം തോളിലേറ്റി കൊണ്ടുപോയി സംസ്‌കരിച്ച് എംഎല്‍എ(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുദായഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടതിന് ശേഷം മരണപ്പെട്ട വൃദ്ധയുടെ മൃതശരീരം സംസ്‌കരിക്കാനായി തോളിലേറ്റി കൊണ്ടുപോയ് എംഎല്‍എ. ഒഡീഷയിലെ രെംഗാലിയിലെ എംഎല്‍എയും ബിജെഡി നേതാവുമായ രമേഷ് പതുവയാണ് നാട്ടുകാര്‍ ഭ്രഷ്ട് കല്‍പ്പിച്ച വൃദ്ധന്റെ മൃതദേഹം ചുമന്നുകൊണ്ടുപോയി ദഹിപ്പിച്ചത്. 

മരിച്ചതിന് ശേഷം ഒരുദിവസത്തോളം വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആരും മുന്നോട്ടുവരാത്തതിനെ അനാഥമായി കിടന്നു.തുടര്‍ന്നാണ് എംഎല്‍എ തന്നെ നേരിട്ടെത്തിയത്. 

ലയ്ഡ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച് എംഎല്‍എയെത്തിയത്. മക്കളെയും കൂട്ടി മൃതദേഹം ചുമന്ന് ശ്മശാനത്തില്‍ എത്തിച്ച്‌ സംസ്‌കരിച്ചതിന് ശേഷമാണ് എംഎല്‍എ മടങ്ങിയത്. 

ഒഡിഷയിലെ ഗ്രാമങ്ങളില്‍ സമുദായഭ്രഷ്ട് കല്‍പ്പിച്ചുകഴിഞ്ഞാല്‍ ആളുകള്‍ മരിച്ചാല്‍പ്പോലും നാട്ടുകാര്‍ തിരിഞ്ഞുനോക്കാറില്ല.  സമുദായ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സഹോദരിയുടെ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി ഒരുവൃദ്ധന്‍ സംസ്‌കരിക്കാന്‍ പോയത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ