ദേശീയം

നാട്ടുകാര്‍ പശുക്കളെ ഗോശാലയില്‍ അടച്ചിട്ടു, 18 പശുക്കള്‍ ശ്വാസംമുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഗോശാലയില്‍ അടച്ചിട്ട 18 പശുക്കള്‍ ശ്വാസം  മുട്ടി മരിച്ചു. ഛത്തീസ്ഗഡിലെ ബലോഡ ബസാര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാരായിരുന്നു പശുക്കളെ ഗോശാലയില്‍ അടച്ചിട്ടത്. 

അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പശുക്കള്‍ കൃഷി നശിപ്പിച്ചതോടെ അവയെ നാട്ടുകാര്‍ പിടികൂടി ഗോശാലയില്‍ പൂട്ടിയിടുകയായിരുന്നു. ചിലതിനെ ഗോശാലയ്ക്ക് പുറത്ത് കെട്ടിയിടുകയും ചെയ്തു. 

ഇവയ്ക്ക് തീറ്റ നല്‍കാന്‍ സാധിക്കാതെ വന്നതോടെ തുറസായ സ്ഥലത്ത് കെട്ടിയിട്ടിരുന്ന പശുക്കളെ പിന്നീട് അഴിച്ചു വിട്ടു. എന്നാല്‍ ഗോശാലയ്ക്കുള്ളില്‍ പൂട്ടിയിട്ടവയെ ആരും ശ്രദ്ധിച്ചില്ല. മുറിക്കുള്ളില്‍ നിന്നും  രൂക്ഷ ഗന്ധം വന്നപ്പോഴാണ് പശുക്കള്‍ ചത്തതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ജനക് പ്രസാദ് പഠക് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത