ദേശീയം

ബംഗളൂരു ഫ്‌ളെക്‌സ് മുക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: കര്‍ണാടകയെ അടിമുടി മാറ്റാനൊരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍. ബംഗളുരൂവിനെ ഫ്‌ളെക്‌സ് രഹിതമാക്കാനാണ് പുതിയ പരിപാടി. നിയമവിരുദ്ധ പരസ്യങ്ങളും ഫ്‌ളെക്‌സും ബോര്‍ഡുകളും ഒഴിവാക്കണമെന്ന് കുമാരസ്വാമി പാര്‍ട്ടി നേതാക്കളോടും സംഘടനകളോടും അഭ്യര്‍ത്ഥിച്ചു.

തന്റെ ട്വിറ്ററിലാണ് ഇത്തരത്തിലൊരഭിപ്രായം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. എല്ലാ നേതാക്കളോടും തനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും സംഘടനകളോടും ഇക്കാര്യത്തില്‍ തന്നോട് സഹകരിക്കണം. എങ്കില്‍ നമുക്ക് ബംഗളുരൂ നഗരത്തിലെ നിയമവിരുദ്ധ പരസ്യങ്ങളും ഒപ്പം ഫ്‌ളെക്‌സ് രഹിതമാക്കാനും കഴിയുമെന്ന് കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു. 

നഗരത്തിലെ നിയമവിരുദ്ധ പരസ്യങ്ങളും ഫ്‌ളെക്‌സുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ചയ്ക്കുള്ളില്‍ എല്ലാം എല്ലാ ഫ്‌ളൈക്‌സുകളും നീക്കണമെന്നാണ് ഉത്തരവ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ