ദേശീയം

മുന്‍വിവാഹം മറച്ചുവച്ചു; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

നൊയിഡ:  മുന്‍വിവാഹം മറച്ചുവച്ച് തന്നെ വിവാഹം ചെയ്ത ഭാര്യയെ കൊന്ന് ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. 47കാരനായ ഗിരീഷ് ഭട്ട്‌നാഗറാണ് ഭാര്യയെ കൊന്നശേഷം തൂങ്ങിമരിച്ചത്. 34കാരിയായ മനീഷ കൊഹ്ലിയാണ് കൊല്ലപ്പെട്ടത്. 

ഇരുവരും രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ഗിരീഷ് ആറ് മാസം മുന്‍പ് ജോലി ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ഇയാള്‍ക്ക് ഭാര്യയുടെ മുന്‍വിവാഹത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. മൃതദേഹള്‍ക്കരികില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിലൊരു നിഗമനത്തിലേക്കെത്തിയത്. 

ഭാര്യയുടെ മുന്‍വിവാഹത്തെക്കുറിച്ച് അറിഞ്ഞ ഗിരീഷ് മാനസീകമായി തളര്‍ന്നെന്നും ഇയാള്‍ വിഷാദരോഗത്തിന് അടിമയാകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മനീഷയുടെ വീട്ടുകാര്‍ മകളെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലേക്ക് അന്വേഷിച്ചെത്തിയപ്പോളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

മനീഷയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും രക്തത്തില്‍ കുളിച്ച നിലയിലാണ് ശരീരം കണ്ടതെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചെന്നും മറ്റ് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം