ദേശീയം

കരുണാനിധിയും ജയലളിതയും; കൊണ്ടും കൊടുത്തും ദ്രാവിഡ രാഷ്ട്രീയത്തിന്റെ ​ഗതിവി​ഗതികൾ നിർണയിച്ചവർ

സമകാലിക മലയാളം ഡെസ്ക്

മീപ കാലം വരെ തമിഴ് രാഷ്ട്രീയത്തിനെ സജീവമാക്കി നിർത്തിയ രണ്ട് പേരായിരുന്നു ജയലളിതയും കരുണാനിധിയും. ഒരർഥത്തിൽ കൊണ്ടും കൊടുത്തും തമിഴ് രാഷ്ട്രീയത്തിന്റെ ​ഗതിവി​ഗതികൾ തങ്ങൾക്കൊപ്പം ചലിപ്പിച്ച രണ്ട് വ്യക്തിത്വങ്ങൾ. ആദ്യ ജയലളിതയും പിന്നാലെ കരുണാനിധിയും വിടവാങ്ങുമ്പോൾ തമിഴ്നാട് രാഷ്ട്രീയ ഒരു യു​ഗത്തിന്റെ തിരശ്ശീല വീഴുന്നതിന് സാക്ഷിയാകുന്നു.

ഡി.എം.കെ, അണ്ണ ഡി.എം.കെ എന്ന പേരിലുള്ള രണ്ട് ദ്രാവിഡ പാർട്ടികളുടെ തലവന്മാരായ എം.കരുണാനിധിയും ജയലളിതയും തമ്മിലുള്ള കുടിപ്പകയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ മുഖ്യമന്ത്രിമാർകൂടിയായ ഇരുവരും പാർട്ടിയെ നയിച്ചപ്പോൾ അറസ്റ്റ് ചെയ്തും ജയിലിലാക്കിയും നടത്തിയ പക പോക്കൽ നാടകങ്ങൾ കണ്ട് ഇന്ത്യൻ രാഷ്ട്രീയം അമ്പരന്ന് നിന്നിട്ടുണ്ട്. 

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ,​ തന്നെ അറസ്റ്റ് ചെയ്യിച്ചതിന് ജയലളിത സമാന രീതിയിൽ  പകരം വീട്ടി. അഴിമതിക്കുറ്റം ചുമത്തി തന്നെ ജയിലിലടച്ച കരുണാനിധിയെ താൻ കുഴിച്ച അതേ ജയിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിപ്പിക്കും എന്ന് പ്രതിജ്ഞ എടുത്തു ജയലളിത. അർധരാത്രി കരുണാനിധിയെ അറസ്റ്റ് ചെയ്യിച്ച് തന്റെ പ്രതിജ്ഞ നിറവേറ്റാനും ജയലളിതയ്ക്ക് സാധിച്ചു. 

2001ൽ ജയലളിത മുഖ്യമന്ത്രി ആയിരുന്ന കാലത്തായിരുന്നു ഇന്ത്യയെ പിടിച്ചുകുലുക്കിയ കരുണാനിധിയുടെ അറസ്റ്റ്. കരുണാനിധി മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അപ്രതീക്ഷിതമായാണ് സംഭവം അരങ്ങേറിയത്. ചെന്നൈ നഗരത്തിൽ മിനി ഫ്ലൈ ഓവറുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് കരുണാനിധി അറസ്റ്റിലായത്. ചെന്നൈ കോർപറേഷൻ കമ്മിഷണറായിരുന്ന ജെ.സി.ടി ആചാര്യയാണ് പരാതി നൽകിയത്. അവസരം കാത്തിരുന്ന ജയ,​ പരാതി ലഭിച്ചതിന് പിന്നാലെ കരുണാനിധിയെ പിടിച്ച് ജയിലിലാക്കി.  

പുലർച്ചെ ഒരു മണിയോടെ കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ പൊലീസ് പിടികൂടിയത്. മുകൾ നിലയിലെ കരുണാനിധിയുടെ മുറിയിലേക്ക് പൊലീസ് ഇരച്ചുകയറി ഉറങ്ങുകയായിരുന്ന കരുണാനിധിയെ തട്ടിയുണർത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ കരുണാനിധിയോട് വസ്ത്രം ധരിക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. വസ്ത്രം ധരിച്ചയുടൻ അദ്ദേഹത്തെ ഉന്തിത്തള്ളി വീടിന് പുറത്തെത്തിച്ച് ജയയുടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ ജയ ടി.വി സംപ്രേഷണം ചെയ്യുകയും ചെയ്തു. കരുണാനിധിയുടെ വീട്ടിലെ ടെലിഫോൺ ബന്ധം പോലും വിച്ഛേദിച്ചതടക്കം എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു ജയയുടെ നീക്കം. രണ്ട് ദിവസത്തേക്ക് ജാമ്യം കിട്ടാതിരിക്കാൻ ശനിയാഴ്ച അറസ്റ്റ് നടത്തി. അന്ന് അറസ്റ്റ് തടയാൻ ശ്രമിച്ച കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലി മാരനും ടി.ആർ. ബാലുവും അറസ്റ്റിലായി എന്നതും ശ്രദ്ധേയം. 

മറ്റൊരിക്കൽ നിയമസഭാ സമ്മേളനം നടമ്പോൾ കരുണാനിധി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അത് നിർത്തി ചില കാര്യങ്ങൾ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ജയ ആവശ്യപ്പെടുന്നു. എന്നാൽഅത് തള്ളി  കരുണാനിധി ബജറ്റ് വായന തുടർന്നു. തന്റെ ഫോൺ കരുണാനിധി സർക്കാർ ചോർത്തുന്നുവെന്നും പൊലീസിനെ ഉപയോഗിച്ച് തന്നെയും അണികളെയും ഉപദ്രവിക്കുന്നതായും ജയ ആരോപിച്ചു. 

കുട്രവാള എന്നു വിളിച്ച് ജയലളിത പ്രകോപനം തുടർന്നതോടെ കരുണാനിധിയും തിരിച്ചടിച്ചു. മൈക്ക് കൈകൊണ്ട് പൊത്തിപിടിച്ച് അദ്ദേഹം ജയലളിതയെ ചീത്ത വിളിച്ചു. ഇതിനിടെ അണ്ണാ ഡി.എം.കെ. എം.എൽ.എമാരിലൊരാൾ കരുണാനിധിക്കു നേരെ നീങ്ങിയടുത്തതോടെ ഡി.എം.കെ അംഗങ്ങളും ക്ഷുഭിതരായി. ആൾബലത്തിൽ കൂടുതലായ അവർ മൈക്കും പുസ്തകങ്ങളും ചെരിപ്പും ജയയ്ക്കു നേരെ വലിച്ചെറിഞ്ഞതോടെ നിയമസഭ യുദ്ധക്കളമായി മാറുന്ന കാഴ്ചയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന