ദേശീയം

ജെല്ലി ഫിഷ് ആക്രമണത്തില്‍ 150ലേറെപ്പേര്‍ക്ക് പരിക്ക്; ബീച്ചില്‍ പോകാന്‍ ഭീതിയോടെ ജനങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ബീച്ചുകളിലെ ജെല്ലി ഫിഷ് ആക്രമണത്തില്‍ 150 ലേറെപ്പേര്‍ക്ക് പരിക്ക്. ഇതോടെ പ്രദേശത്തെ ബീച്ചുകളില്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായാണ് റിപ്പോര്‍ട്ട്.'പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍' എന്നറിയപ്പെടുന്ന 'ബ്ലൂ ബോട്ടില്‍ ജെല്ലി ഫിഷു'കളാണ് ധാരാളം പേര്‍ക്ക് മുറിവേല്‍പ്പിച്ചിരിക്കുന്നത്. 

ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകള്‍ ശരീര ഭാഗങ്ങളില്‍ തട്ടുമ്പോള്‍ മണിക്കൂറുകളോളം ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു.  ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ മത്സ്യങ്ങള്‍ ചാവാറുണ്ടെങ്കിലും മനുഷ്യന് ദോഷകരമായ രീതിയില്‍ ഏല്‍ക്കാറില്ല. 

മണ്‍സൂണ്‍ പകുതിയെത്തുമ്പോള്‍ ജെല്ലി ഫിഷുകള്‍ മുംബൈ തീരത്തുണ്ടാവുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 150 പേരെ ജെല്ലി ഫിഷുകള്‍ ആക്രമിച്ചതായി ജുഹു ബീച്ചിലെ ഒരു കടയുടമയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം പതിവിലും കൂടുതല്‍  ജെല്ലി ഫിഷുകള്‍ മുംബൈ ബീച്ചുകളിലുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്