ദേശീയം

മോഷണത്തിനിടെ ഭര്‍ത്താവിന് മുന്നില്‍വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

വഡോദര: ഭര്‍ത്താവിന് മുന്നില്‍വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മോഷണം നടത്താന്‍ ശ്രമം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയാണ് യുവതിക്കും ഭര്‍ത്താവിനും നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ജയദീപ് പാട്ടേല്‍, സത്യം പാണ്ഡൈ, അജയ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ജയദീപിനെയും സത്യം പാണ്ഡൈനെയും കേസില്‍ അറസ്റ്റുചെയ്‌തെന്നും പൊലീസ് പറഞ്ഞു. 

യുവതിയുടെ കാതിലെ 15,000ത്തോളം രൂപ വിലയുള്ള സ്വര്‍ണ്ണകമ്മലും രണ്ട് മൊബൈല്‍ ഫോണും പണവും ഇവര്‍ അപഹരിച്ചെന്ന് പൊലീസ് പറയുന്നു. കൂട്ടബലാത്സംഗവും മോഷണക്കുറ്റവും ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി