ദേശീയം

കാര്‍ ബൈക്കിലിടിച്ചു; ആളുകള്‍ പൊലീസുകാരനെ പൊതിരെ തല്ലി

സമകാലിക മലയാളം ഡെസ്ക്

ബുലന്ദ്ഷാര്‍: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് പൊലീസിനും രക്ഷയില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് നിയമപാലകര്‍ക്കും ഇതില്‍ നിന്ന് രക്ഷയില്ലെന്ന് വ്യക്തമാക്കുന്ന സംഭവം പുറത്തുവന്നത്. 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാര്‍ രണ്ട് ബൈക്കില്‍ ഇടിച്ചതാണ് പ്രകോപനത്തിന് കാരണം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കുപിതരായി ഒരു സംഘം ആളുകള്‍ പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ദാക്ഷിണ്യം തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

മദ്യപിച്ചിരുന്ന പൊലീസുകാരന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ദയയ്ക്കായി യാചിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ പൊലീസുകാരന്റെ വസ്ത്രം വലിച്ചുകീറി. തുടര്‍ന്ന് നിലത്തിട്ട് ഉദ്യോഗസ്ഥന്റെ തന്നെ ബെല്‍റ്റ് ഊരി സംഘം ചേര്‍ന്ന് തല്ലി. ഇതിന് പിന്നാലെ സംഘം അസഭ്യം ചൊരിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ