ദേശീയം

കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ; മുന്നറിയിപ്പുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍.ഡി.എം.എ) മുന്നറിയിപ്പ്. ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്. 

അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്. 

ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളിലും കനത്ത മഴയാണു പ്രവചിക്കുന്നത്. 

മണ്‍സൂണ്‍ മഴയിലും വെള്ളപ്പൊക്കങ്ങളിലും പെട്ട് ഇതുവരെ ഏഴു സംസ്ഥാനങ്ങളിലെ 718 പേര്‍ക്കു ജീവന്‍ നഷ്ടമായി. ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 171, ബംഗാളില്‍ 170, കേരളത്തില്‍ 178, മഹാരാഷ്ട്രയില്‍ 139, ഗുജറാത്തില്‍ 52, അസമില്‍ 44 പേര്‍ക്കും ജീവന്‍ നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍