ദേശീയം

കോണ്‍സറ്റബിള്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയ്ക്കിടയില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഭവാനിപാട്‌ന: പൊലീസ് കോണ്‍സറ്റബിള്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വ്യായാമങ്ങള്‍ക്കിടയില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഒഡിഷയിലെ കാലാഹാണ്ടി ജില്ലയിലാണ് സംഭവം. 

അഞ്ച് കിലോമീറ്റര്‍ ഓട്ടത്തിനുശേഷം തളര്‍ന്നുവീണ ഉദ്യോഗാര്‍ത്ഥിയെ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സ നല്‍കിയെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമൂലം ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. സുഷാന്ത് നായിക് എന്ന യുവാവാണ് മരിച്ചത്. 

കായികക്ഷമതാ പരീക്ഷയ്ക്കിടയില്‍ സുഷാന്തിനു പുറമേ മൂന്ന് ഉദ്യോഗാര്‍ത്ഥികളും കുഴഞ്ഞുവീണിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ആരോഗ്യം തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍