ദേശീയം

പോത്തും പന്നിയും തിന്ന നെഹ്രു എങ്ങനെ പണ്ഡിറ്റാവും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ ഗ്യാന്‍ ദേവ് അഹുജ. നെഹ്‌റു ഒരിക്കലും ഒരു പണ്ഡിറ്റ് അല്ല. പോത്തിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്ന ഒരാള്‍ക്ക് പണ്ഡിറ്റ് ആവാന്‍ കഴിയില്ലെന്നുമാണ് അഹുജയുടെ പുതിയ വാക്കുകള്‍

ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ച ശേഷമായിരുന്നു അഹുജയുടെ പ്രസ്താവന. കോണ്‍ഗ്രസ് ജാതീയതയുടെ പേരില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുകയാണെന്നും അഹുജ ആരോപിച്ചു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പഠിച്ചത് ഇന്ദിരാ ഗാന്ധിയില്‍ നിന്നാണ് എന്ന രാജസ്ഥാന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കെയാണ് അഹുജ ഈ പ്രസ്താവന നടത്തിയത്. 

രാഹുല്‍ ഗാന്ധി ഇന്ദിരാ ഗാന്ധിയോടൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. ഇത് തെറ്റാണെങ്കില്‍ ഞാന്‍ എന്റെ സ്ഥാനം രാജി വെക്കും. അല്ലാത്ത പക്ഷം സച്ചിന്‍ പൈലറ്റ് അയാളുടെ സ്ഥാനം രാജി വെക്കണം. അഹുജ കൂട്ടിച്ചേര്‍ത്തു.  പശുക്കടത്ത് ഭീകരവാദത്തെക്കാള്‍ വലിയ കുറ്റമാണെന്ന പ്രസ്താവനയിലൂടെയായിരുന്ന അഹുജ ഒടുവില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഡല്‍ഹിയില്‍ നടക്കുന്ന 50 ശതമാനം ബലാത്സംഗങ്ങള്‍ക്കും കാരണം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ആണെന്നായിരുന്നു അഹുജയുടെ മറ്റൊരു പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍