ദേശീയം

പതഞ്ജലി മേധാവിയുടെ വ്യാജ പ്രൊഫൈല്‍ രൂപീകരിച്ച് അശ്ലീല സംഭാഷണം നടത്തി; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നോയിഡ: പതഞ്ജലി മേധാവി ആചാര്യ ബാല്‍കൃഷ്ണയുടെ പേരില്‍ വ്യാജ ഫേയ്‌സ്ബുക് പ്രൊഫൈല്‍ രൂപീകരിച്ച് അതിലൂടെ ആളുകളോട് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സഹറാന്‍പൂര്‍ ചില്‍കാനയിലുള്ള മുഹമ്മദ് സിഷാനാണ് അറസ്റ്റിലായത്. ആചാര്യ ബാലകൃഷ്ണന്റെ പേരില്‍ പലര്‍ക്കും മോശം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിഷാനിന്റെ പങ്കാളിത്തം തെളിയുകയായിരുന്നു. 

ഓഗസ്റ്റ് നാലിനാണ് വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് ജോഷി നോയിഡ പൊലീസില്‍ പരാതി നല്‍കിയത്. പതഞ്ജലി ആയുര്‍വേദയുടെ മാനേജിങ് ഡയറക്റ്ററാണ് ആചാര്യ ബാലകൃഷ്ണ. കൂടാതെ വേദിക് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഡയറക്റ്ററും പ്രൊമോട്ടറും കൂടിയാണ് അദ്ദേഹം. 

ബാലകൃഷ്ണയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനോട് വളരെ മോശം ഭാഷയില്‍ അജ്ഞാതന്‍ സംഭാഷണം നടത്തുകയായിരുന്നെന്നും അത് അദ്ദേഹത്തിന്റെ ഖ്യാതിയെത്തന്നെ മോശമായി ബാധിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം