ദേശീയം

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം; അജ്ഞാതന്‍ നിറയൊഴിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് മുന്നില്‍ വെച്ചായിരുന്നു വധശ്രമം.

തോക്കുമായെത്തിയ അജ്ഞാതന്‍ ഖാലിദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭയക്കാതെ സ്വാതന്ത്ര്യത്തിലേക്ക് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഖാലിദ് എത്തിയത്. ഉമര്‍ഖാലിദിന് വെടിയേറ്റിട്ടില്ലെന്നാണ് പ്രാഥമിക  വിവരം.

വെടിയുതിര്‍ത്തയാള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പൊലീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്. സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗത്ത് അതീവ സുരക്ഷയേര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റിന് 200 മീറ്റര്‍ അകലെയാണ് സംഭവം. നേരത്തെ ഉമര്‍ഖാലിദിനെതിരെ പ്രതിഷേധവുമായി ചില ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. കനയ്യകുമാറിനൊപ്പം ജെഎന്‍യുവിലെ സമരമുഖങ്ങളില്‍ മുന്‍നിരയില്‍ ഉമര്‍ ഖാലിദുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു