ദേശീയം

ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും ; നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമെന്ന് സര്‍വെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് അഭിപ്രായ സര്‍വെ. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. എബിപി ന്യൂസ്- സീ വോട്ടറാണ് അഭിപ്രായ സര്‍വേ സംഘടിപ്പിച്ചത്. 

മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 117 എണ്ണം നേടി കോണ്‍ഗ്രസ് അധികാരത്തില്‍  ശക്തമായി തിരിച്ചെത്തും. രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130ഉം ഛത്തിസ്ഗഢിലെ 90 സീറ്റുകളില്‍ 54ഉം കോണ്‍ഗ്രസ് നേടും. രാജസ്ഥാനിലാണ് ബിജെപി തകര്‍ന്നടിയുക. ഇവിടെ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാകും ഉണ്ടാക്കുക. ആകെയുള്ള 200 സീറ്റില്‍ 130 എണ്ണവും കോണ്‍ഗ്രസ് കൈക്കലാക്കുമെന്ന് സര്‍വേ പറയുന്നു. 

രാജസ്ഥാനില്‍ ബിജെപിക്ക് 57 സീറ്റാണ് ലഭിക്കുക. ബിജെപിക്ക്  മധ്യപ്രദേശില്‍ 106 ഉം, ഛത്തിസ്ഗഢില്‍ 33 ഉം സീറ്റുകളാകും ലഭിക്കുക. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, മോദി പ്രഭാവത്തില്‍ മുങ്ങി ഈ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കുമായി 65 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്കാണ് മുന്‍തൂക്കം. റേറ്റിങ് വളരെ പിന്നിലായി രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത