ദേശീയം

'കേരളമേ, എന്റെ ഹൃദയം നിങ്ങള്‍ക്കൊപ്പം, സാധ്യമായ എന്ത് സഹായത്തിനും തയ്യാര്‍'  ; 10 കോടി രൂപ പശ്ചിമ ബംഗാല്‍ നല്‍കുമെന്ന് മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് പത്ത് കോടി രൂപ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'പ്രളയത്തോട് തോല്‍ക്കാന്‍ മനസ്സില്ലാതെ പടവെട്ടുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സിപ്പോള്‍ ഉള്ളത്. അവര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായി പത്ത് കോടി രൂപ പശ്ചിമ ബംഗാള്‍ സംഭാവനയായി നല്‍കു'മെന്ന് അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

 സാധ്യമായ എന്ത് സഹായവും കേരള സര്‍ക്കാരിനായി നല്‍കാന്‍ ബംഗാള്‍ സന്നദ്ധമാണ് എന്ന് അവര്‍ കുറിച്ചു. ഈ ദുരിതത്തെ മറികടക്കാന്‍ ബംഗാളിന്റെ ഭാഗത്ത് നിന്നും എല്ലാം സഹകരണങ്ങളും ഉണ്ടാകും. ഞങ്ങളുടെ കേരളത്തിലെ സഹോദരങ്ങള്‍ക്ക്  എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അവര്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പശ്ചിമ ബംഗാളിന്റെ സംഭാവന എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍