ദേശീയം

മഹാപ്രളയമുണ്ടാക്കിയത് പാറമടകളും തണ്ണീര്‍ത്തട നശീകരണവുമെന്ന് മാധവ് ഗാഡ്ഗില്‍ ; അടുത്തത് ഗോവയെന്നും മുന്നറിയിപ്പ്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വന്‍തോതില്‍ നടത്തിയ പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയതെന്ന് പ്രശസ്ത 
പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി തടഞ്ഞില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അനധികൃത പാറമടകളും തണ്ണീര്‍ത്തട നശീകരണവുമാണ് കേരളത്തെ മഹാപ്രളയത്തിലേക്ക് തള്ളിയിട്ടത്. പ്രകൃതി സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

കേരളത്തില്‍ നടന്നതു പോലുള്ള പരിസ്ഥിതി നശീകരണമാണ് ഇപ്പോള്‍ ഗോവയിലും നടക്കുന്നത്. ഇപ്പോഴെങ്കിലും തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ ഗോവയിലും പ്രകൃതി ദുരന്തങ്ങളുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയപ്പ് നല്‍കി. 

കേരളത്തില്‍ പരിസ്ഥിതി നശീകരണം രൂക്ഷമാണെന്നും തടഞ്ഞില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നില്ല. കേരളത്തിന്റെ മലയോര മേഖലയില്‍ ഭൂരിഭാഗ പ്രദേശങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടിയന്തരമായി നിര്‍ത്തലാക്കിയില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തം നേരിടേണ്ടി വരുമെന്നും അദ്ദേഹം 2011 ല്‍   മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു