ദേശീയം

ആ ദൃശ്യങ്ങള്‍ വെറും വിവാദത്തിന് വേണ്ടി മാത്രം;  കുമാരസ്വാമിയുടെ 'വിവാദ പത്ര വായന' രണ്ടാം ഘട്ട വ്യോമനിരീക്ഷണത്തിന് ശേഷമെന്ന് തെളിവുകള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗലുരു: കുടകിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്താനെത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഹെലികോപ്ടറിലിരുന്ന് പത്രം വായിച്ചുവെന്ന വിവാദത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തിയ രണ്ടാം ഘട്ട നിരീക്ഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് വിവാദത്തിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് പുറത്ത് വിട്ട വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. 

ഒരു മണിക്കൂറിലേറെ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി പത്രം വായിച്ചതെന്നും ഈ ദൃശ്യങ്ങള്‍ വെറും ഒരു മിനിറ്റ് മാത്രം വീഡിയോയില്‍ ദൈര്‍ഘ്യമുള്ളതാണെന്നും കാണാം.

 15,000 കോടി രൂപയുടെ നഷ്ടമാണ് പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കര്‍ണാടകയില്‍ ഉണ്ടായതെന്നാണ് കണക്കുകൂട്ടുന്നത്. കുടക് മേഖലയില്‍ മാത്രം 850 തോളം വീടുകള്‍ തകര്‍ന്നു.

കുടക് സന്ദര്‍ശിക്കാനെത്തിയ കുമാരസ്വാമി ഹെലികോപ്ടറില്‍ ഇരുന്ന് പത്രം വായിക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെ രാജ്യമെങ്ങും നിന്ന് വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. സ്വയംസേവകനായ ബാലാജി ശ്രീനിവാസാണ് വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ദേശീയ മാധ്യമങ്ങളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ ബാലാജിയുടെ പോസ്റ്റ് വ്യാപകമായി പങ്കുവയ്ക്കുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി