ദേശീയം

1000 രൂപ കൊടുത്ത് സന്യാസിമഠത്തിലേക്ക് കുട്ടികളെ വാങ്ങും, മുഖ്യ സന്യാസിക്കൊപ്പം നഗ്ന നൃത്തം ചെയ്യിക്കും; ഞെട്ടിക്കുന്ന കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

വിദ്യാഭ്യാസം നല്‍കാം എന്ന് ഉറപ്പുനല്‍കി വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന കുട്ടികളെ ലൈംഗിക തൊഴിലിന് അയച്ച് ബിഹാറിലെ ബോധ ഗയ സന്യാസിമഠം. കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി വില്‍ക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. തൃപുര, ആസാം തുടങ്ങിയ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ കൊണ്ടുവരുന്നത്. ആശ്രമത്തില്‍ എത്തിക്കുന്ന കുട്ടികളെ  ലൈംഗിക തൊഴിലിന് ഉപയോഗപ്പെടുത്തിയശേഷം സംസ്ഥാനത്തിന് പുറത്തേക്ക് പ്രത്യേകിച്ച് കൊല്‍ക്കത്തയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. 

അറസ്റ്റിലായ ബംഗ്ലാദേശി ബുദ്ധ സന്യാസി ബാന്‍തെ സംഘ്പ്രിയെ സുജോയ് നടത്തുന്ന പ്രജ്‌ന ജ്യോതി നോവിസ് സ്‌കൂള്‍ ആന്‍ഡ്‌മെഡിറ്റേഷന്‍ സെന്ററില്‍ ഗുരുവിന്റെ ആജ്ഞകള്‍ അനുസരിക്കാത്ത കുട്ടികള്‍ ക്രൂരപീഡനത്തിനാണ് ഇരയാക്കുന്നത്. ചിലസമയങ്ങളില്‍ കുട്ടികളെ ഭക്ഷണവും വെള്ളവും കൊടുക്കാതെ മുറികളില്‍ പൂട്ടിയിടും. കൂടാതെ രാത്രിയില്‍ മുഖ്യ സന്യാസിയോടൊപ്പം നഗ്ന നൃത്തം കളിക്കാനും കുട്ടികളെ നിര്‍ബന്ധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ശാരീരിക, ലൈംഗിക പീഡനങ്ങള്‍ സഹിച്ച് 15 കുട്ടികളാണ് സെന്ററിലുണ്ടായിരുന്നത്. സംഭവത്തില്‍ സെന്ററിന്റെ പ്രധാന സന്യാസി സുജോയിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പീഡനത്തിന് ഇരയായ കുട്ടികളില്‍ ഭൂരിഭാഗവും പാവപ്പെട്ട കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ആരോരുത്തര്‍ക്കും 1000 രൂപ കൊടുത്താണ് കുട്ടികളെ ആശ്രമത്തിലേക്ക് എടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ആശ്രമത്തിന്റെ ഏജന്ററിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. മതപഠനത്തിന്റെ പേരില്‍ കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കുകയാണ് എന്നഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ