ദേശീയം

നടന്‍ വിജയകാന്ത് ആശുപത്രിയില്‍: ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്നത് അപവാദങ്ങളെന്ന് പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ എംഐഒടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രോഗങ്ങളെ തുടര്‍ന്ന് സിംഗപ്പൂര്‍, അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിജയകാന്ത് ചികിത്സ് തേടിയിരുന്നു

ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്ത് ഐസിയുവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്നാല്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അപവാദം പ്രചരിക്കുകയാണെന്ന് ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

വിവിധ രോഗങ്ങളെ തുടര്‍ന്ന് 2017 മുതല്‍ വിജയകാന്ത് ആശുപത്രിയിലാണ്. 2005 സപ്തംബര്‍ 14നാണ് ഡിഎംഡികെ പാര്‍ട്ടി രൂപികരിച്ചത്. വിജയകാന്തിന്റെ ജന്മദിനാഘോഷം വളരെ ആവേശത്തോടെയാണ് കഴിഞ്ഞമാസം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്്

2011 -16കാലഘട്ടത്തിലെ ജയലളിത സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രതിപക്ഷനേതാവായിരുന്ന വിജയകാന്തിന് പിന്നീട് രാഷ്ട്രീയത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല.

അപൂര്‍വമായി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അത്ര സജീവമല്ല. വിജയകാന്തിന് പകരം ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. പ്രേമലതയുടെ സഹോദരന്‍ സുധീഷും പാര്‍ട്ടിയില്‍ സജീവമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?