ദേശീയം

2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാവും; 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാവും. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതെന്ന് അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

2021ല്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പകരം 2022ല്‍ അതിന് അവസരം നല്‍കണം എന്ന് ഇറ്റലിയോട് ആവശ്യപ്പെട്ടു. അവര്‍ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു. മറ്റുള്ളവരും അംഗീകരിച്ചതായി മോദി പറയുന്നു. 

ലോക നേതാക്കളെ 2022ലെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ക്ഷണിച്ചു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയിരിക്കുകയാണ് മോദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ