ദേശീയം

മുഖ്യമന്ത്രി മോദിയുടെ കളിപ്പാവയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ; വിമര്‍ശനത്തിന് ജയില്‍ശിക്ഷ, ചുമത്തിയത് ദേശീയ സുരക്ഷാ നിയമം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഇംഫാല്‍: മണിപ്പാല്‍ മുഖ്യമന്ത്രി ബ്രിയാന്‍ സിങ് പ്രധാനമന്ത്രി മോദിയുടെ കളിപ്പാവയാണെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. ഇംഫാലില്‍നിന്നാണ് കിഷോര്‍ ചന്ദ്ര വാങ്‌ഖേം എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. 

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് വാങ്‌ഖേം പുറത്ത് വിട്ട വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചത്. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വെസ്റ്റ് ഇംഫാല്‍ കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കി 24 മണിക്കൂര്‍ പിന്നിടും മുമ്പേ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഝാന്‍സി റാണിയുടെ ജന്‍മദിവസം മണിപ്പൂരില്‍ നിര്‍ബന്ധിത ആചരണമാക്കിയ സര്‍ക്കാര്‍ നടപടിയെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ വാങ്‌ഖേം വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് അതേപടി സംസ്ഥാനം അനുസരിക്കുകയാണെന്നും മോദി സര്‍ക്കാരിന്റെ കളിപ്പാവയാണ് എന്നും വാങ്‌ഖേം വീഡിയോയില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'