ദേശീയം

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഏറെയും വ്യാജം: അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ഏറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണമല്ല, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വരെ ശരിവച്ച കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ കാരണം സംസ്ഥാനത്തെ നിയമവ്യവസ്ഥിതി താറുമാറായെന്നും അദ്ദേഹം ആരോപിച്ചു. 

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപകമായിരുന്നു. അധികാരത്തിലെത്തി പത്തു മാസത്തിനുള്ളില്‍ 1146 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ്. ഇതിന്റെ എണ്ണം പിന്നീട് വര്‍ധിച്ചു. 

സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് പൊലീസ് നടപടി എന്നായിരുന്നു ആദിത്യനാഥിന്റെ വിശദീകരണം. ഇതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍