ദേശീയം

ജനം കൈയൊഴിഞ്ഞ് ആര്‍എസ്എസിന്റെ 'സങ്കല്‍പ്പ് രഥയാത്ര' ; പ്രതീക്ഷിച്ചത് ലക്ഷങ്ങള്‍ ; എത്തിയത് നൂറില്‍ താഴെ പേര്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് രഥയാത്ര നടത്തുന്ന ആര്‍എസ്എസിന് വന്‍ തിരിച്ചടി. ഡല്‍ഹിയില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച 'സങ്കല്‍പ്' രഥയാത്രയില്‍ പങ്കെടുത്തത് നൂറോളം പേര്‍ മാത്രം. ഒരുലക്ഷത്തിനടുത്ത് ആളുകള്‍ രഥയാത്രയുടെ ബാഗമാകുമെന്നായിരുന്നു സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. സംഘപരിവാറിന്റെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് സങ്കല്‍പ് രഥയാത്ര എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. 

ഡല്‍ഹിയിലെ  ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്നാണ് രഥയാത്ര ആരംഭിച്ചത്.  10 ദിവസം നീണ്ടുനില്‍ക്കുന്ന രഥയാത്ര ഡിസംബര്‍ ഒമ്പതിന് അവസാനിക്കും. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീംകോടതി തീരുമാനത്തിന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആര്‍ എസ് എസിന്റെ ആവശ്യം.    
 
അതേ സമയം  ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ റാലിയില്‍ പങ്കെടുത്തതെന്നും, രഥയാത്ര ഓരോ സ്ഥലത്ത് എത്തുന്നതിന് അനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ യാത്രയില്‍ ചേരുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി പറഞ്ഞു. ഡിസംബര്‍ ഒമ്പതിന്  യാത്ര അവസാനിക്കുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്നും അദദ്ദേഹം അവകാശപ്പെട്ടു. 

ഡിസംബര്‍ 9ന് ദില്ലിയിലെ രാംലീലാ മൈതാനിയില്‍ നടക്കുന്ന സങ്കല്‍പ്പ് രഥയാത്രയുടെ സമാപന റാലിയില്‍ അഞ്ചുലക്ഷം പേര്‍ പങ്കെടുക്കുമെന്നും കമല്‍ തിവാരി പറഞ്ഞു. റാലിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കും.  രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് വി എച്ച് പിയും ശിവസേനയും അയോദ്ധ്യയില്‍ കഴിഞ്ഞ ആഴ്ച ധര്‍മ്മസഭയും ആരതിയും നടത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി