ദേശീയം

ബിജെപി അധികാരത്തിലെത്തിയാല്‍ ഒവൈസിക്ക് തെലങ്കാനയില്‍നിന്ന് പലായനം ചെയ്യേണ്ടിവരും: യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാല്‍ നൈസാം ഹൈദരാബാദില്‍നിന്ന് ഓടിരക്ഷപ്പെട്ടതുപോലെ ആസാദുദ്ദീന്‍ ഒവൈസിക്കും തെലങ്കാനയില്‍നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് യോഗി ആദിത്യനാഥ്. ബിജെപിയുടെ അവസാനവട്ട പ്രചാരണത്തിനായി തെലങ്കാനയിലെത്തിയപ്പോഴാണ് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍ നേതാവ്‌ ഒവൈസിക്കെതിരെ യോഗിയുടെ വിമർശനം. 

തെലങ്കാനയിലെ വിക്രാബാദില്‍ പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് ഈ പരാമർശം. നേരത്തെ, യോഗിക്കെതിരെ ഒവൈസിയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുമറുപടിയായാണ് ഒവൈസിക്കെതിരായ യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും കളത്തിലിറക്കിയാണ് തെലുങ്കാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ടി.ആര്‍.എസുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലംകാണാതായതോടെ തെലുങ്കാനയിൽ ഒറ്റയ്ക്കാണ് ഇക്കുറി ബിജെപിയുടെ പോരാട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി