ദേശീയം

'എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ശൈശവ വിവാഹം നടത്താം, ആരും തടയില്ല'; വിവാദ വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍; തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്ത് വാഗ്ദാനവും നല്‍കും. എന്നാല്‍ ഇങ്ങനെയൊക്കെ വാഗ്ദാനങ്ങള്‍ നല്‍കാമോ എന്നാണ് രാജസ്ഥാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് രാജ്യം ചോദിക്കുന്നത്. താന്‍ ജയിച്ചാല്‍ ശൈശവ വിവാഹത്തിന് എതിരായ നടപടികള്‍ അവസാനിപ്പിക്കാം എന്നാണ് സൊജാത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ശോഭാ ചൗഹാന്റെ വാഗ്ദാനം. 

തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു സ്ഥാനാര്‍ത്ഥി  തുറുപ്പു ചീട്ട് ഇറക്കിയത്. എന്നാല്‍ ശോഭയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഇവര്‍ക്കെതിരേ ഉയരുന്നത്. ശൈശവ വിവാഹത്തിനെതിരേ പൊലീസ് നടപടിയുണ്ടാവില്ല എന്നാണ് ശോഭ ചൗഹാന്‍ പറഞ്ഞത്. ദേവദാസി വിഭാഗത്തിലുള്ളവരുടെ ഇടയില്‍ ശൈശവ വിവാഹം സര്‍വ്വസാധാരണമാണ്. 

തങ്ങള്‍ വിവാഹം നടത്തുമ്പോള്‍ പൊലീസ് നടപടി സ്വീകരിക്കുന്നതായി യോഗത്തിനെത്തിയവര്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. ഇതോടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ദശകങ്ങളായി നിലനില്‍ക്കുന്ന ശൈശവ വിവാഹം  ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വാഗ്ദാനവുമായി സ്ഥാനാര്‍ത്ഥി തന്നെ രംഗത്തെത്തിയത്. ഇത്തരം വിവാഹം തടയാന്‍ പ്രത്യേക നിയമം തന്നെ സംസ്ഥാനം കൊണ്ടുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം