ദേശീയം

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അറസ്റ്റില്‍; കരുതല്‍ തടങ്കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ

സമകാലിക മലയാളം ഡെസ്ക്


കോടങ്കല്‍:  തെലങ്കാനയിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടങ്കല്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പൊതുപരിപാടി അലങ്കോലപ്പെടുത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചന്ദ്രശേഖര റാവുവിനെ കോടങ്കലില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം രേവന്ത് ഭീഷണി ഉയര്‍ത്തിയിരുന്നു. റാവുവിന്റെ പ്രചാരണം തടയാന്‍ രേവന്ത് ആഹ്വാനം ചെയ്തിരുന്നുവെന്നും, ഇന്ന് നടക്കുന്ന റാലി അലങ്കോലപ്പെടുത്തിയാല്‍ അത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കുന്നതിനായി സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രേവന്തിനെ കസ്റ്റഡിയില്‍ എടുത്തത്. 

എന്നാല്‍ ഉറങ്ങിക്കിടന്നിരുന്ന തന്റെ ഭര്‍ത്താവിനെ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്ന രീതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. മകളുമൊത്ത് ഉറങ്ങിക്കിടക്കവേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതിലില്‍ മുട്ടുന്നത് കേട്ടത്. കതക് തുറക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നുവെന്നും ഗീതാ റെഡ്ഡി പറഞ്ഞു.

 കഴിഞ്ഞയാഴ്ച റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 51 ലക്ഷം രൂപ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു റെഡ്ഡിയുടെ മറുപടി.
തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കായി ഈ മാസം ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 നാണ് ഫലമറിയുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി