ദേശീയം

വോട്ടിങ് യന്ത്രം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമം; രണ്ട്‌പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മധ്യപ്രദേശിലെ സാത്‌നയില്‍ വോട്ടിഷ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലേക്ക് എസ് യുവി ഇടിച്ചു കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കറുത്ത നിറത്തിലെ സ്‌കോര്‍പിയോ ആറംഗ സംഘം സ്‌കോര്‍പിയോ സ്‌ട്രോങ് റൂമിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന പ്രമോദ് യാദവ്, രുദ്ര ഖുശ്വ എന്നിവരാണ് പിടിയിലായത്. 

നവംബര്‍ 30 നും ഈ കെട്ടിടത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. മതിലിന്റെ ഒരുഭാഗം അന്നത്തെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. അക്രമികളുടെ വാഹനം പിടിച്ചെടുത്തതായും സംഘത്തിലുള്ള മറ്റുള്ളവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

 വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പലയിടത്തും അട്ടിമറിക്ക് ശ്രമം നടക്കുന്നുവെന്നും കോണ്‍ഗ്രസ് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സ്‌ട്രോങ് റൂമുകള്‍ പൂട്ടി സീല് വയ്ക്കാതിരുന്നതും സിസിടിവികള്‍ പ്രവര്‍ത്തന രഹിതമായതും നേരത്തേ വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത